ജനനനിരക്ക് ഇടിയുന്നതിൽ പുതിയ പരിഹാരവുമായി ചൈന


ബെയ്ജിങ്: ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണു ചൈനയെങ്കിലും അവിടിപ്പോൾ ജനനനിരക്ക് ഇടിയുകയാണ്. ഇതിന് പരിഹാരമായി വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ അമ്മാർക്കു ശന്പളത്തോടു കൂടി പ്രസവവാധി ഒരു വർഷമായി ഉയർത്താനാണ് ആലോചന.

ജർമനി, നോർവേ തുടങ്ങിയ രാജ്യങ്ങളിൽ ഇപ്പോൾ ഒരുവർഷം പ്രസവാവധിയുണ്ട്. 2 കുട്ടികൾ എന്ന നിയന്ത്രണം നീക്കി 3 കുട്ടികൾ വരെയാകാം എന്നു നിയമഭേദഗതി വരുത്തിയതു മേയിലാണ്. ഇതുകൊണ്ടുമാത്രം ഫലമുണ്ടാകില്ലെന്ന വിലയിരുത്തലിൽ ദന്പതികൾക്കു പല പ്രവിശ്യകളും ആനുകൂല്യങ്ങൾ വർധിപ്പിച്ചു വരികയാണ്.

You might also like

Most Viewed