നടൻ ജോജുവും കോൺഗ്രസ് നേതാക്കളുമായുള്ള തർക്കം ഒത്തുതീർപ്പിലേക്ക്

നടൻ ജോജുവും കോൺഗ്രസ് നേതാക്കളുമായുള്ള തർക്കം ഒത്തുതീർപ്പിലേക്ക്. കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കൾ ജോജുവിന്‍റെ സുഹൃത്തുക്കളുമായി ചർച്ച നടത്തിയതായി എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ഹൈബി ഈഡൻ എന്നിവരുടെ നേത്യത്വത്തിലാണ് പ്രശ്ന പരിഹാര ചർച്ച നടന്നത്. പെട്ടെന്നുണ്ടായ പ്രകോപനമാണ് പ്രശ്‌നത്തിന് കാരണമെന്നും ഇരുകൂട്ടരും ക്ഷമിക്കാന്‍ തയ്യാറാണെന്നും ചര്‍ച്ചക്ക് നേതൃത്വം കൊടുത്ത നേതാക്കന്മാര്‍ പറഞ്ഞു.എന്നാല്‍ കേസിന്‍റെ കാര്യങ്ങൾ നിയമവഴിക്ക് തുടരുമെന്ന് എറണാകുളം ഡി.സി.സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് പറഞ്ഞു.