കാബൂളിൽ സൈനിക ആശുപത്രിക്ക് സമീപം സ്ഫോടനവും വെടിവയ്പും; 19 പേർ കൊല്ലപ്പെട്ടു


കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ സൈനിക ആശുപത്രിക്ക് സമീപം ഇരട്ട സ്ഫോടനവും വെടിവയ്പും. നഗരത്തിലെ ഏറ്റവും വലിയ സൈനിക ആശുപത്രിയായ സർദാർ മുഹമ്മദ് ദൗദ് ഖാൻ സമീപമാണ് സ്ഫോ‌ടനമുണ്ടായത്. 19 പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായുമാണ് വിവരം. സ്‌ഫോടനത്തിന്‌ ശേഷം സംഭവ സ്ഥലത്തുനിന്ന്‌ വെടിയൊച്ചകളും കേട്ടതായി പ്രദേശവാസികളെ ഉദ്ധരിച്ച്‌ അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു.ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 

ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. സ്ഥലത്ത് സുരക്ഷാ സേനയെ വിന്യസിച്ചതായി താലിബാൻ വക്താക്കൾ അറിയിച്ചു.

You might also like

  • Straight Forward

Most Viewed