റഷ്യയിൽ വെടിമരുന്ന് ഫാക്ടറിയിൽ തീപിടിത്തം; 16 മരണം


മോസ്‌കോം: റഷ്യയിൽ വെടിമരുന്ന് ഫാക്ടറിയിൽ ഉണ്ടായ തീപിടിത്തത്തിൽ 16 പേർ മരിച്ചു. മോസ്‌കോയ്‌ക്ക് അടുത്തുളള റിയാസാൻ മേഖലയിലെ ഫാക്ടറിയിലാണ് തീപിടിത്തം ഉണ്ടായത്. അടിയന്തര സുരക്ഷ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തീപിടിത്തത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും ഒൻപത് പേരെ കാണാതാവുകയും ചെയ്തിരുന്നു.എന്നാൽ പീന്നിട് കാണാതായവരെല്ലാം മരിച്ചതായി അധിക്യതർ വ്യക്തമാക്കി. ഗുരുതരമായ പരിക്കുകളോടെ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അറിയിച്ചു.

വെടിമരുന്നിന്റെ ഉൽപാദന പ്രക്രിയയിൽ ഉണ്ടായ പിഴവാകാം തീപിടിത്തത്തിന് കാരണമെന്നാണ് അടിയന്തര സാഹചര്യ മന്ത്രാലയം അറിയിച്ചത്. 170 എമർജൻസി ജീവനക്കാരും 50 ഓളം വാഹനങ്ങളുമാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed