അമേരിക്കയെ ആദ്യം സഹായിച്ചത് ഇന്ത്യയാണ്; അതൊരിക്കലും മറക്കില്ലെന്ന് കമല ഹാരിസ്


വാഷിംഗ്ടൺ‍: ഇന്ത്യയിലെ കൊറോണ സാഹചര്യത്തെ മറികടക്കാൻ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് അമേരിക്കൻ വൈസ് പ്രസിഡന്‍റും ഇന്ത്യൻ വംശദജയുമായ കമലാ ഹാരിസ്. അതിരൂക്ഷമാണ് ഇന്ത്യയിലെ സാഹചര്യം. കൊറണ മരണങ്ങളെല്ലാം ഹൃദയഭേദകമാണ്. അവശ്യവസ്തുക്കളില്ലാതെ രോഗികൾ ബുദ്ധിമുട്ടുന്നത് എത്രയും വേഗം പരിഹരിക്കാൻ ഇന്ത്യൻ ഭരണകൂടത്തിനെ സഹായിക്കാൻ അമേരിക്ക മുന്‍പന്തിയിലുണ്ടാകുമെന്നും കമലാ ഹാരിസ് പറഞ്ഞു.

കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായി നാല് വിമാനങ്ങളാണ് അമേരിക്കയുടെ പ്രതിരോധ വകുപ്പ് നേരിട്ട് ഇന്ത്യയിലേക്ക് അയച്ചത്. വീണ്ടും ജീവൻ‍രക്ഷാ ഉപകരണങ്ങളും മറ്റ് സഹായങ്ങളും എത്തിക്കും ഇന്ത്യയാണ് അമേരിക്കയെ കൊറോണയുടെ ആദ്യഘട്ടത്തിൽ സഹായിച്ചത്. അതൊരിക്കലും മറക്കാനാകില്ലെന്നും കമലാഹാരിസ് ഓർ‍മ്മിപ്പിച്ചു. ഇന്ത്യയിലെ കൊറോണ രണ്ടാം ഘട്ട വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഓക്സിനജനടക്കമുള്ള സാധനങ്ങൾക്കായി പ്രസിഡന്‍റ് ജോ ബൈഡനുമായി ഫോണിൽ സംസാരിച്ചിരുന്നു. തുടർന്ന് ബൈഡനും കമലാഹാരിസും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും േസ്റ്ററ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും സുപ്രധാന യോഗം ചേർ‍ന്നാണ് അടിയന്തിര സഹായം അകതിവേഗം എത്തിക്കാനുള്ള തീരുമാനം എടുത്തത്.

അമേരിക്കയുടെ പ്രതിരോധ ആസ്ഥാനമായ പെന്‍റഗണിനാണ് പ്രവർ‍ത്തനം ഏകോപിപ്പിക്കാനുള്ള ചുമതല ഏൽ‍പ്പിച്ചത്. ഒരു യുദ്ധ സമാന സാഹചര്യത്തെ നേരിടാൻ‍ ഇന്ത്യയെ സഹായിക്കണമെന്ന നിർ‍ദ്ദേശമാണ് പെന്‍റഗണിന് ഉന്നത തല സമിതി നൽ‍കിയത്.

You might also like

Most Viewed