എൽഡിഎഫ് സ്ഥാനാർത്ഥിയെ അപമാനിച്ചെന്ന് പരാതി; കെ.കെ.രമയ്‌ക്കെതിരെ കേസ്

വടകര: തിരഞ്ഞെടുപ്പ് സമയത്ത് എൽഡിഎഫ് സ്ഥാനാർത്ഥി മനയത്ത് ചന്ദ്രനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വാട്‌സ്ആപ്പ് സന്ദേശം പ്രചരിപ്പിച്ചെന്ന പരാതിയിൽ നിയുക്ത എംഎൽഎ കെ.കെ രമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. എൽഡിഎഫ് ഇലക്ഷൻ ഏജന്റ് സി.വ ിനോദിന്റെ പരാതിയിൽ ചോന്പാല പോലീസാണ് രമയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യം വച്ച് ചന്ദ്രനെ വ്യക്തിപരമായി അപമാനിക്കുന്ന രീതിയിൽ ചില വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴി സന്ദേശം പ്രചരിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു.
മുൻ എൽജെഡി നേതാവും റൂറൽ ബാങ്ക് ജീവനക്കാരനുമായ കലാജിത്ത് മടപ്പിള്ളി, ഒഞ്ചിയം പഞ്ചായത്ത് ജനകീയ മുന്നണി സ്ഥാനാർത്ഥിയായിരുന്ന മഠത്തിൽ സുധീർ, അഴിയൂർ ബ്രദേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ യാസിർ എന്നിവരും കേസിൽ പ്രതികളാണ്.