ജ​ർ​മ​ന​യി​ൽ ഈ​സ്റ്റ​റി​നോ​ട് അനുബന്ധിച്ച് കർശന ലോക്ക് ഡൗൺ


ബെർലിൻ: കോവിഡ് വ്യാപനം ശക്തമാകുന്ന ജർമനയിൽ ഈസ്റ്ററിനോട് അനുബന്ധിച്ച് നിയന്ത്രണങ്ങൾ ശക്തമാക്കുന്നു. ഏപ്രിൽ ഒന്നിനും അഞ്ചിനും ഇടയിൽ രാജ്യത്ത് കർശനമായ അടച്ചുപൂട്ടൽ നടത്തുമെന്ന് ചാൻസലർ ആംഗല മെർക്കൽ അറിയിച്ചു. ഈസ്റ്ററിന് മതപരമായ സേവനങ്ങൾ ഓൺലൈനായി മാറ്റും. ഏപ്രിൽ മൂന്നിന് പലചരക്ക് വ്യാപാരികളെ മാത്രമേ തുറക്കാൻ അനുവദിക്കുകയുള്ളുവെന്നും മെർക്കൽ വ്യക്തമാക്കി. 

സാംസ്കാരിക, കായിക മേഖലകൾ ഏപ്രിൽ 18 വരെ അടച്ചിടാനും തീരുമാനമായി. രാജ്യത്തെ സ്ഥിതി ഇപ്പോൾ ഗുരുതരമാണ്. കേസുകളുടെ എണ്ണം ഗണ്യമായി വർധിക്കുകയും തീവ്രപരിചരണ കിടക്കകൾ നിറയുകയുമാണെന്ന് മെർക്കൽ പറഞ്ഞു. അതേസമയം, ജനിതകമാറ്റം സംഭവിച്ച കോവിഡാണ് ജർമനിയിൽ വ്യാപിക്കുന്നതെന്നാണ് വിവരങ്ങൾ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed