യുഎസ് തിരഞ്ഞെടുപ്പ്: അമേരിക്കയെ വിമർശിക്കുന്ന 13,000 ഇറാൻ ബന്ധമുള്ള അക്കൗണ്ടുകൾ നീക്കം ചെയ്ത് എക്‌സ്


ശാരിക

വാഷിങ്ടൺ: അമേരിക്കൻ രാഷ്ട്രീയത്തിൽ ബാഹ്യ സ്വാധീനമുണ്ടാക്കാൻ ശ്രമിച്ച പതിനായിരത്തിലധികം വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്തതായി സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സ് (X) അറിയിച്ചു. ഇറാൻ, റഷ്യ, ചൈന എന്നീ രാജ്യങ്ങളുമായി ബന്ധമുള്ള 13,000-ത്തോളം അക്കൗണ്ടുകളാണ് പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്തത്. 2026-ലെ യു.എസ് ഇടക്കാല തിരഞ്ഞെടുപ്പ് (US Midterm Elections) നടക്കാനിരിക്കെയാണ് നടപടി.

തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെയും പ്രമുഖ രാഷ്ട്രീയ വ്യക്തിത്വങ്ങളെയും ലക്ഷ്യമിട്ട് വ്യാജ പ്രചാരണങ്ങൾ നടത്താനും പൊതുജനങ്ങളെ സ്വാധീനിക്കാനും ശ്രമിച്ച ശൃംഖലകളെയാണ് തിരിച്ചറിഞ്ഞ് റദ്ദാക്കിയത്. സംഘടിതമായ വ്യാജ ഇടപെടലുകൾ കണ്ടെത്താനും പ്ലാറ്റ്‌ഫോമിന്റെ വിശ്വാസ്യത സംരക്ഷിക്കാനും സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് എക്‌സിന്റെ ഗ്ലോബൽ ഗവൺമെന്റ് അഫയേഴ്‌സ് ടീം വ്യക്തമാക്കി.

നേരത്തെ, 2020-ലെ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്തും സമാനമായ രീതിയിൽ ഇറാനിൽ നിന്നുള്ള അക്കൗണ്ടുകൾ ഇത്തരം പ്രചാരണങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി 2021-ൽ അന്നത്തെ ട്വിറ്റർ, ഇറാൻ ബന്ധമുള്ള 238 അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്തിരുന്നു.

article-image

ോേ്ിോേി

You might also like

  • Lulu Exchange
  • Straight Forward

Most Viewed