ബ്രിട്ടീഷ് പാസ്‌പോർട്ട് എടുക്കുന്നവർ‍ക്ക് ഹോങ്കോംഗിൽ‍ വോട്ടവകാശമില്ല


ഹോങ്കോംഗ്: ചൈന ഹോങ്കോംഗിലുണ്ടാക്കുന്ന അസ്വസ്ഥതകളിൽ നിന്ന് രക്ഷപെടാൻ ബ്രിട്ടീഷ് പാസ്സ്‌പോർട്ട് സംഘടിപ്പിക്കുന്നവർക്ക് ഇനി വോട്ടവകാശം ഉണ്ടായിരിക്കില്ല. ചൈനയുടെ നടപടി ബ്രിട്ടീഷ് നയങ്ങളെ പിന്തുണയ്ക്കുന്നവരുടെ എണ്ണം കുറയ്ക്കാനാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഹോങ്കോംഗിലെ ഉന്നത ഉദ്യോഗസ്ഥ തല യോഗത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്. 2022ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഭരണകൂട വിരുദ്ധവികാരം പരമാവധി കുറയ്ക്കാനാണ് നടപടി. നാഷണൽ പീപ്പിൾസ് കോൺഗ്രസ്സ് സ്റ്റാന്റിംഗ് കമ്മറ്റി യോഗത്തിലാണ് അവസാന തീരുമാനം എടുക്കാനിരിക്കുന്നത്. പൊതു ഭരണസംവിധാനത്തിലും മറ്റ് അർദ്ധസർക്കാർ സംവിധാനങ്ങളിലും ഇനി ബ്രിട്ടീഷ് പാസ്സ്‌പോർട്ടുള്ള ഒരു ഹോങ്കോംഗ് പൗരന്മാരേയും നിയമിക്കേണ്ടതില്ലെന്നും നിലവിലുള്ളവരെ പുറത്താക്കുമെന്നുമാണ് സൂചന. കഴിഞ്ഞ ജൂണിലാണ് ചൈന ദേശീയ സുരക്ഷാ നിയമം പാസ്സാക്കിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed