അമേരിക്കയിലെ സാന്പത്തിക രംഗത്തെ തകർച്ചയിൽ നിന്ന് തിരികെ കൊണ്ടുവരും; കമല ഹാരിസ്
വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വ്യാപനത്തേത്തുടർന്ന് തകർന്ന അമേരിക്കൻ സാന്പത്തിക വ്യവസ്ഥയെ മികവോടെ തിരികെ കൊണ്ടുവരുമെന്ന് നിയുക്ത വൈസ്പ്രസിഡന്‍റ് കമല ഹാരിസ്. ഒട്ടേറെ വെല്ലുവിളികൾ നേരിടാനുണ്ട്. എല്ലാ മേഖലകളിലെയും ജോലികൾ കൃത്യമായി പുനഃരാരംഭിക്കേണ്ടതുണ്ട്. അതിന് ആവശ്യമായ നടപടികളാ4ണ് ആദ്യം സ്വീകരിക്കുക.
പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ടെന്നും തൊഴിലിടങ്ങളിലെത്തുന്നവരുടെ ആരോഗ്യം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും കമല ചൂണ്ടിക്കാട്ടി. അതിന് ആവശ്യമായ നടപടികളാകും നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍റെ നേതൃത്വത്തിൽ കൈക്കൊള്ളുകയെന്നും കമല പറഞ്ഞു.

