കോവിഡിനെ തുരത്തിയെങ്കിൽ മാത്രമേ സാന്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കാൻ കഴിയൂവെന്ന് ബൈഡന്‍


വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വ്യാപനം മൂലം തകർന്ന അമേരിക്കയിലെ സാന്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് വേണ്ട നടപടികൾ എത്രയും വേഗത്തിൽ കൈക്കൊള്ളേണ്ടതുണ്ടെന്ന് നിയുക്ത പ്രസിഡന്‍റ് ജോ ബൈഡൻ. വിവിധ മേഖലകളിലായി ദശ ലക്ഷക്കണക്കിന് പേർക്കാണ് കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടത്. ഇതേക്കുറിച്ച് വിദഗ്ധരുമായും നിരവധി വ്യവനസായ പ്രമുഖരുമായും ഇതിനോടകം ചർച്ച നടത്തി- ബൈഡൻ പറഞ്ഞു. 

കോവിഡ് വാക്സിന്‍റെ ലഭ്യത എത്രയും വേഗത്തിലാക്കുകയാണ് നിലവിലെ പ്രതിസന്ധിയെ മറികടക്കാനുള്ള പ്രധാന മാർഗങ്ങളിലൊന്നെന്ന് അദ്ദേഹം പറഞ്ഞു. കോവിഡിനെ തുരത്തിയെങ്കിൽ മാത്രമേ തൊഴിൽ മേഖലയെ സാധാരണ നിലയിലേക്ക് കൊണ്ടുവരാനാകൂ. അതിലൂടെയെ സാന്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കാൻ കഴിയൂ- ബൈഡൻ വ്യക്തമാക്കി.രണ്ടാമതായി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്നും അതിനാവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed