മൊഡേണ കോവിഡ് വാക്‌സിന്‍ 94.5 ശതമാനം ഫലപ്രദമെന്ന് റിപ്പോർട്ട്
വാഷിംഗ്ടൺ: അമേരിക്കയിലെ മൊഡേണകമ്പനി വികസിപ്പിക്കുന്ന കോവിഡ് വാക്‌സീന്‍ 94.5 ശതമാനം ഫലപ്രദമെന്ന് റിപ്പോര്‍ട്ട്. മൂന്നാംഘട്ട പഠനത്തിന്‍റെ ഇടക്കാല അവലോകന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം. ഗുരുതര കേസുള്‍പ്പടെയുളള കോവിഡ് പ്രതിരോധിക്കാന്‍ വാക്സിനു കഴിയുമെന്ന ആദ്യ ക്ലിനിക്കല്‍ സാധൂകരണമാണ് ലഭിച്ചിരിക്കുന്നതെന്ന് മോഡേണയുടെ സിഇഒ സ്റ്റീഫന്‍ ബന്‍സെല്‍ പറഞ്ഞു.
യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്‍റെ സഹകരണത്തോടെയാണ് മൊഡേണ വാക്സിൻ ഉൽപ്പാദിപ്പിച്ചത്. വാക്‌സിന്‍ നല്‍കിയ വയോധികരുള്‍പ്പടെയുളള 30,000 കോവിഡ് ബാധിതരില്‍ 95 പേരുടെ ഡേറ്റകളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക ഫലം തയാറാക്കിയിരിക്കുന്നത്. 28 ദിവസത്തെ ഇടവേളയില്‍ രണ്ടുതവണയാണ് വാക്സിൻ നല്‍കുന്നത്.യുഎസിലും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലും വാക്‌സിന് അടിയന്തര അംഗീകാരത്തിനുളള അപേക്ഷ സമര്‍പ്പിക്കാനുളള തീരുമാനത്തിലാണ് കമ്പനി. 2020നുള്ളിൽ 20 ദശലക്ഷം ഡോസുകള്‍ കയറ്റി അയയ്ക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

