സോമൻ ബേബിയുടെ സഹോദരൻ നിര്യാതനായി
മനാമ:
മുൻ ബഹ്‌റൈൻ പ്രവാസിയും കാർത്തികപള്ളി സ്വദേശിയും ബഹ്‌റൈനിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബിയുടെ സഹോദരനും ആയ പുഷ്പവിലാസം ബംഗ്ലാവിൽ സാമുവേൽ ബേബി (71) ഇന്ന് രാവിലെ കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ വെച്ചു നിര്യാതനായി. ഇരുപതു വർഷത്തോളം ബഹ്‌റൈനിലെ വൈദ്യുതി വകുപ്പിൽ എഞ്ചിനീയർ ആയി ജോലി ചെയ്തിരുന്നു.
പോമില്ല സാമുവേൽ ആണ് ഭാര്യ. സിൽജ സാമുവേൽ, സനിഷ് സാമുവേൽ എന്നിവർ മക്കളാണ്. അനിർവാൻ ബാൻസ്രിയർ മരുമകനാണ്. സോമൻ ബേബിയെ കൂടാതെ ബേബി ജോൺ, ബേബി വർഗീസ്, അലക്സ് ബേബി എന്നീ സഹോദരൻമാരും റേച്ചൽ ജോൺസൺ, സാറാമ്മ മാത്യു, സ്മിത നെൽസൺ എന്നീ സഹോദരിമാരും ഉണ്ട്.

