ഇന്ത്യയിൽ ഹാർലിയുടെ വിൽപ്പനയും സേവനവും ഇനി ഹീറോവഴി

മുംബൈ: ഹാർലി ഡേവിഡ്സണ്‍ മോഡലുകളുടെ ഇന്ത്യയിലെ വില്പനയും വില്പനാനന്തര സേവനവും ഇനി ഹീറോ മോട്ടോകോർപ്പിലൂടെ. ഇരു കന്പനികളും ഇതുസംബന്ധിച്ച് ധാരണയിലെത്തിയതായി ഹീറോ മോട്ടോകോർപ്പ് പ്രസ്താവനയിൽ അറിയിച്ചു.
ഹാർലി മോഡലുകൾക്കുമാത്രമായുള്ള ഡീലർഷിപ്പുകളിലൂടെയും ഹീറോ ഡീലർഷിപ്പുകളിലൂടെയുമാണു വില്പനയും വില്പനാനന്തര സേവനങ്ങളും നടക്കുക. ഹാർലി ഡേവിഡ്സണ്‍ ബ്രാൻഡ് നെയിമിൽ പ്രീമിയം മോഡലുകൾ ഇന്ത്യയിൽ നിർമിച്ച് വിൽക്കുമെന്നും ഹീറോ അറിയിച്ചു. ലാഭകരമല്ലാത്തതിനാൽ ഇന്ത്യയിലെ നേരിട്ടുള്ള ബിസിനസ് അവസാനിപ്പിക്കുകയാണെന്ന് ഹാർലി ഡേവിഡ്സണ്‍ ഇന്ത്യാ യൂണിറ്റ് നേരത്തെ അറിയിച്ചിരുന്നു.