ട്രംപ് ആശുപത്രി വിട്ടു: ഇനി കോവിഡ് ചികിത്സ വൈറ്റ് ഹൗസിൽ

വാഷിംഗ്ടൺ ഡിസി: കോവിഡ് ബാധിതനായി ആശഷുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആശുപത്രി വിട്ടു. കോവിഡ് മുക്തി നേടുന്നതിന് മുന്നേ തന്നെയാണ് അദ്ദേഹം ആശുപത്രിവിട്ടത്. ബാക്കി ചികിത്സകൾ വൈറ്റ്ഹൗസിൽ തുടരുമെന്നും ട്രംപ് വ്യക്തമാക്കി.
വാൾട്ടർ റീഡ് ആശുപത്രിയിൽ നിന്ന് പ്രസിഡൻഷ്യൽ ഹെലികോപ്റ്ററായ മറൈൻ വണ്ണിലാണ് അദ്ദേഹം വൈറ്റ്ഹൗസിലേക്ക് തിരിച്ചത്. ഇപ്പോൾ സുഖം പ്രാപിച്ച വരുന്നുവെന്നും കോവിഡിനെ ആരു ഭയക്കരുതെന്നും രോഗം ശരീരത്തെ കീഴടക്കാൻ അനുവദിക്കരുതെന്നും ആശുപത്രി വിടുന്നതിന് മുന്നേ ട്രംപ് ട്വിറ്ററിൽ കുറിച്ചു.