സ്മാർട്ടായി അയക്കൂ, സ്മാർട്ടായി നേടൂ സമ്മാന പദ്ധതിയുമായി ലുലു മണി എക്സ്ചേഞ്ച്

മനാമ: ഗൾഫ് രാജ്യങ്ങളിലെ പ്രമുഖ മണി എക്സ്ചേഞ്ച് ഗ്രൂപ്പായ ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് ഏഴാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കൾക്കായി സ്മാർട്ടായി അയക്കൂ സ്മാർട്ടായി നേടൂ എന്ന സമ്മാന പദ്ധതി ആരംഭിച്ചു. മൂന്ന് മാസം നീണ്ടുനിൽക്കുന്ന ക്യാന്പയിനിലൂടെ ലുലു എക്സ്ചേഞ്ച് ശാഖകൾ വഴിയോ ലുലു മണി മൊബൈൽ ആപ്പ് വഴിയോ പണമയക്കുന്നവർക്ക് നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങൾ നൽകും.
ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെയാണ് പദ്ധതിയുടെ കാലാവധി. അയക്കുന്ന തുകയ്ക്ക് പരിധിയില്ല. ലുലു മണി അപ്ലിക്കേഷൻ വഴി പണമയക്കുന്നവർക്ക് സമ്മാനം നേടാൻ ഇരട്ടി അവസരം ലഭിക്കും. ഇതിലൂടെ നടത്തുന്ന ഓരോ ഇടപാടിനും രണ്ട് നറുക്കെടുപ്പ് ടിക്കറ്റുകളാണ് ലഭിക്കുക. ആദ്യ നറുക്കെടുപ്പ് നവംബർ മൂന്നിന് റിഫ ലുലു ഹൈപ്പർമാർക്കറ്റിൽ വെച്ചും, രണ്ടാമത്തെ നറുക്കെടുപ്പ് ഡിസംബർ 3ന് ഹിദ്ദ് ലുലു ഹൈപ്പർമാർക്കറ്റിൽ നിന്നും, അവസാനത്തെ നറുക്കെടുപ്പ് 2021 ജനവരി അഞ്ചിന് ജുഫൈറിലെ ലുലു ഹൈപ്പർമാർക്കറ്റിൽ വെച്ചും നടക്കും.
മാക്ക് ബുക്ക് പ്രോ, സാംസങ്ങ് നോട്ട് 20 അൾട്രാ, സാംസങ്ങ് 55 ഇഞ്ച് എൽഇഡി ടിവികൾ, ഐപാഡുകൾ, സാംസങ്ങ് സ്മാർട്ട് വാച്ചുകൾ, കാനൻ ഇഒഎസ്എം 10 കാമറകൾ, സോണി സൗണ്ട് ബാറുകൾ, 20 ദിനാർ മൂല്യമുള്ള വൗച്ചറുകൾ എന്നിവ സമ്മാനങ്ങളായി നൽകുന്നത്.