ഇ​ന്ത്യ- പാ​കിസ്ഥാ​ൻ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടേ​ണ്ട​തി​ല്ലെ​ന്ന് യു​എ​ൻ


ജനീവ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി തർക്കത്തിൽ ഇടപെടേണ്ടതില്ലെന്ന് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ തീരുമാനിച്ചു. പ്രശ്നം ഇരുരാജ്യങ്ങളും തമ്മിൽ മാത്രം ചർച്ച ചെയ്ത് പരിഹരിക്കേണ്ടതാണ്.  ഈ നയതന്ത്ര വിഷയത്തിനായി സമയം കണ്ടെത്തേണ്ട കാര്യമില്ലെന്നും ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടത്തി പരിഹാരം കണ്ടെത്തേണ്ടതാണെന്നും സുരക്ഷാകൗൺസിൽ നിലപാടെടുത്തു.

ഐക്രരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂർത്തിയാണ് ഇക്കാര്യം അറിയിച്ചത്. പാകിസ്ഥാനാണ് വിഷയം ഐക്യരാഷ്ട്രസഭയ്ക്ക് മുന്പാകെ എത്തിച്ചത്.

You might also like

  • Arjun Chess Accademy
  • NEC
  • Straight Forward

Most Viewed