അമേരിക്കയിൽ ഭരണതലത്തിലും കോവിഡ് വ്യാപനം
വാഷിംഗ്ടൺ: അമേരിക്കൻ ഭരണതലങ്ങളിലും കോവിഡ് പടർന്ന് പിടിക്കുന്നു. വൈറ്റ് ഹൗസിൽ വൈസ് പ്രസിഡണ്ടിന്റെ പ്രസ് സെക്രട്ടറി ഉൾപ്പെടെ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആന്റ് ഇൻഫക്ഷിയസ് ഡിസീസസ് ഡയറക്ടർ ഡോ. അന്തോണി ഫൗച്ചി ക്വാറന്ൈറനിൽ പ്രവേശിച്ചു.
മുൻകരുതലിന്റെ ഭാഗമായി മറ്റു നിരവധി ഉദ്യോഗസ്ഥരെ പോലെ ഫൗച്ചിയും ക്വാറന്റൈനിലേക്ക് പ്രവേശിച്ചത്. കോവിഡ് പരിശോധന നടത്തിയപ്പോൾ ഫൗച്ചി നെഗറ്റീവാണ് രേഖപ്പെടുത്തിയതെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആന്റ് ഇൻഫക്ഷിയസ് ഡിസീസ് അറിയിച്ചു. ഇതേ കാരണങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ മറ്റ് പല പ്രമുഖ ഉദ്യോഗസ്ഥരും ക്വാറന്റൈനിൽ പ്രവേശിച്ചിരുന്നു.

