രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം: മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരെ കേസെടുത്തു
ശാരിക
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയുള്ള അധിക്ഷേപ പരാമർശത്തിൽ മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖയ്ക്കെതിരെ പുനലൂർ പൊലീസ് കേസെടുത്തു. കലാപം സൃഷ്ടിക്കുകയെന്ന ഉദ്ദേശ്യത്തോടെ മനഃപൂർവം പ്രകോപനം സൃഷ്ടിച്ചെന്നാരോപിച്ച് ഭാരതീയ ന്യായ സംഹിതയിലെ 192ആം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഡൽഹിയിൽ രാഹുൽ ഗാന്ധി കാണിക്കുന്നത് മയക്കുമരുന്ന് അമിതമായി ഉള്ളിൽച്ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണെന്നായിരുന്നു ശ്രീലേഖയുടെ പരാമർശം. പുനലൂരിൽ സംഘടിപ്പിച്ച ബിജെപി പ്രതിഷേധ ജനസഭയിൽ സംസാരിക്കവെയായിരുന്നു ഈ വിവാദ പ്രസ്താവന.
കുറ്റം തെളിഞ്ഞാൽ ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന ജാമ്യം ലഭിക്കാവുന്ന കുറ്റമാണിത് ചുമത്തിയിരിക്കുന്നത്. ശ്രീലേഖയുടെ പ്രസംഗത്തിനെതിരെ കോൺഗ്രസ് വ്യാപകമായ പ്രതിഷേധമാണ് ഉയർത്തിയിരുന്നത്.
sdasd

