മൈസൂരുവിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു; മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു
ശാരിക
മൈസൂരു: സ്വകാര്യ എസി സ്ലീപ്പർ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ മലയാളികൾ ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ പെരിയപട്ടണ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം സംഭവിച്ചത്. കോഴിക്കോട് ബേപ്പൂർ സ്വദേശി അഫ്താബ്, മങ്കാവ് സ്വദേശി സജേഷ് എന്നിവരാണ് മരണപ്പെട്ട മലയാളികൾ.
അപകടത്തിൽ 30-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇതിൽ പലരുടെയും ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കോഴിക്കോട്ടുനിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന 'കാവേരി' എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ബസ് ഡ്രൈവറും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
പരിക്കേറ്റവരെ ഹുൻസൂരിലെയും മൈസൂരുവിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബസിന്റെ മുൻഭാഗത്തിരുന്ന യാത്രക്കാരാണ് മരണപ്പെട്ടത്. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ലോറി അപ്രതീക്ഷിതമായി എതിർദിശയിലേക്ക് തി തിരിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
asdd

