ര​ണ്ടാം ഘ​ട്ട​ കൊറോണ വ്യാ​പ​ന ഭീ​തി​യി​ൽ ഉ​ത്ത​ര​കൊ​റി​യ


പ്യോഗ്യാംഗ്: ലോകത്തെ വിറപ്പിച്ച് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതിനിടെ ഉത്തരകൊറിയയിൽ രണ്ടാം ഘട്ട രോഗവ്യാപന ഭീതി പടരുന്നു. ഇതിന്‍റെ ഭാഗമായി രാജ്യത്തെ മുഴുവൻ ബാറുകളും ക്ലബ്ബുകളും അടക്കാൻ ഭരണകൂടം നിർദേശം നൽകി. തിങ്കളാഴ്ച മാത്രം ഇവിടെ 34 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. 

ഇതോടെ രാജ്യത്തെ കോവിഡ്് ബാധിതരുടെ എണ്ണം 10,874 ആയി ഉയർന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ നിശാക്ലബ്ബുകളിലും ഒരു ആഘോഷ പരിപാടിയിലും എത്തിയ 29കാരനിൽ നിന്നാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ ഏറെപ്പേർക്കും വൈറസ് പടർന്നത്. 1,500ലേറെപ്പേർ ആഘോഷ ചടങ്ങിൽ എത്തിയിരുന്നുവെന്നാണ്് കണക്ക്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed