ജർമനിയിൽ 16 കാരിക്ക് നേരെ റോബോട്ടിന്റെ ലൈംഗികാതിക്രമം; ഉടമകൾക്കെതിരെ പൊലീസ് കേസെടുത്തു
ശാരിക
ബെർലിൻ: ജർമനിയിലെ കൊളോൺ നഗരത്തിൽ ഹ്യൂമനോയിഡ് റോബോട്ട് 16 കാരിയായ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. ഹോഹൻസൊള്ളെൺറിങിനടുത്തുള്ള ഒരു റെസ്റ്റോറന്റിന് പുറത്തുനിൽക്കുകയായിരുന്ന പെൺകുട്ടിയെ, 3.9 അടി ഉയരമുള്ള റോബോട്ട് പിന്നിലൂടെയെത്തി ആലിംഗനം ചെയ്യുകയും തുടർന്ന് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. ഭയന്നുപോയ കുട്ടി നിലവിളിച്ചതിനെത്തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിന് പിന്നാലെ റോബോട്ടിന്റെ ഉടമയായ 16കാരനും സുഹൃത്തായ 19കാരനും ചേർന്ന് റോബോട്ടിനെ കാറിന്റെ ഡിക്കിയിൽ ഒളിപ്പിക്കുകയായിരുന്നു. ഇവരുടെ മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റോബോട്ടിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവസമയത്ത് ആരെങ്കിലും മനഃപൂർവം റോബോട്ടിന്റെ ചലനങ്ങൾ നിയന്ത്രിച്ചിരുന്നോയെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
dsfsfg

