കേരളത്തിലേക്കുള്ള തീവണ്ടിക്ക് സ്റ്റോപ്പുകൾ കോഴിക്കോടും എറണാകുളത്തും മാത്രം


ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ബുധനാഴ്ച സർവ്വീസ് ആരംഭിക്കുന്ന തീവണ്ടിക്ക് കോഴിക്കോടും എറണാകുളം ജംഗ്ഷനിലും മാത്രമെ സ്റ്റോപ്പ് ഉണ്ടായിരിക്കുകയുള്ളുവെന്ന് റെയിൽവേ. ആദ്യം തിരുവനന്തപുരം ഉൾപ്പെടെ ഒന്പത് സ്റ്റോപ്പുകളുണ്ടെന്നാണ് വാർത്തകൾ വന്നിരുന്നത്. കൊങ്കൺ പാത വഴിയാണ് കേരളത്തിലേക്കുള്ള സർവ്വീസ്.                                                                                                    

കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ചിരുന്ന ട്രെയിൻ സർവ്വീസുകൾ നാളെ മുതലാണ് പുനഃരാരംഭിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഓടുന്ന ട്രെയിനുകളുടെ ലിസ്റ്റ് റെയിൽവേ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ന്യൂഡൽഹിയിൽ നിന്ന് മുംബൈ, ബാംഗ്ലൂർ, ചെന്നൈ, തിരുവനന്തപുരം തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ 15 കേന്ദ്രങ്ങളിലേക്കും തിരിച്ചും ആകെ 30 സർവ്വീസ് ആണ് ഉണ്ടായിരിക്കുക. 

കേരളത്തിലേക്കുള്ള ആദ്യ ട്രെയിന് ബുധനാഴ്ച ഡൽഹിയിൽ നിന്ന് പുറപ്പെടും. വെള്ളിയാഴ്ചയാണ് ട്രെയിന് തിരുവനന്തപുരത്ത് എത്തുക. ആഴ്ചയിൽ മൂന്ന് രാജധാനി സർവ്വീസുകളാണ് ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്തേക്കും തിരിച്ചും ഉണ്ടാവുക. നേരത്തെ ഹസ്രത്ത് നിസാമുദീനിൽ നിന്ന് ആരംഭിച്ചിരുന്ന രാജധാനി സർവ്വീസുകൾ ഇത്തവണ ന്യൂഡൽഹിയിൽ നിന്നായിരിക്കും പുറപ്പെടുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed