സെപ്റ്റംബർ 1 മുതൽ ബഹ്റൈനിൽ കാറ്റ് ശക്തമാകാൻ സാധ്യത: കാലാവസ്ഥാ മുന്നറിയിപ്പുമായി മന്ത്രാലയം


പ്രദീപ് പുറവങ്കര

മനാമ: സെപ്റ്റംബർ 1 മുതൽ 3 വരെ രാജ്യത്ത് വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ടെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന് കീഴിലുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കാറ്റ് ശക്തമാകുന്നതോടെ ചില പ്രദേശങ്ങളിൽ പൊടിപടലങ്ങൾ ഉയരാനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. എന്നാൽ ഈ ദിവസങ്ങളിൽ അന്തരീക്ഷ ഈർപ്പവും അനുഭവപ്പെടുന്ന ചൂടും കുറയുമെന്നാണ് പ്രവചനം.

സെപ്റ്റംബർ 4 മുതൽ കാറ്റിന്റെ വേഗത കുറയുമെങ്കിലും അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് വീണ്ടും വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed