ഗാസയിൽ സംഘർഷം: 30 പലസ്തീനികൾക്ക് പരിക്ക്
ഗാസ: ഗാസ മുനന്പിൽ പലസ്തീൻകാരും ഇസ്രയേൽ സേനയും തമ്മിൽ വീണ്ടും സംഘർഷം. ഇസ്രയേൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ മുപ്പതിലേറെ പലസ്തീൻ പ്രക്ഷോഭകർക്ക് പരിക്കേറ്റു. ഗാസ ആരോഗ്യ മന്ത്രാലയം വക്താവ് അഷ്റഫ് ക്വിദ്രയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേലിന്‍റെ ഭാഗമായ പ്രദേശങ്ങളിലുള്ള സ്വന്തംവീടുകളിലേക്ക് മടങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പലസ്തീനികൾ പ്രക്ഷോഭം നടത്തുന്നത്.
കഴിഞ്ഞവർഷം മാർച്ച് 30 മുതലാണ് ദി ഗ്രേറ്റ് മാർച്ച് ഓഫ് റിട്ടേൺ എന്ന പേരിൽ അഭയാർഥികൾ ഗാസയിൽ പ്രക്ഷോഭം തുടങ്ങിയത്.

