ജൂ­ലി­യൻ അസാ­ഞ്ചിന് നൽ­കി­യി­രു­ന്ന സൗ­കര്യങ്ങൾ ഇക്വഡോർ അവസാ­നി­പ്പി­ക്കു­ന്നു­


സ്റ്റോക്ഹോം : ഇക്വഡോർ വിക്കിലീക്ക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചിന് നൽകിയിരുന്ന സൗകര്യങ്ങൾ അവസാനിപ്പിക്കുന്നു. അസാഞ്ചിന്റെ ഇന്റർനെറ്റ് അടക്കമുള്ള വാർത്താ വിനിമയ സൗകര്യങ്ങൾ റദ്ദാക്കിയ ഇക്വഡോർ അദ്ദേഹത്തെ ഉടൻ തന്നെ സ്വീഡന് കൈമാറുമെന്നാണ് റിപ്പോർട്ട്. അസാഞ്ചിന് അഭയം നൽകിയത് തങ്ങളുടെ നയതന്ത്ര ബന്ധങ്ങളെ സാരമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ഇക്വഡോറിന്റെ അസാധാരണ നടപടി. അഞ്ച് വർഷമായി ലണ്ടനിലെ ഇക്വഡോർ എംബസിയിലാണ് അസാഞ്ച് അഭയാർത്ഥിയായി കഴിയുന്നത്.

അഭയം നൽകിയപ്പോൾ തെക്കൻ അമേരിക്കൻ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് അസാഞ്ചുമായി കരാർ ഉണ്ടാക്കിയിരുന്നതായി ഇക്വഡോർ എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ പലതവണ മുന്നറിയിപ്പ് നൽകിയിട്ടും കരാറിൽ അദ്ദേഹം വീഴ്ച വരുത്തി. സോഷ്യൽ മീഡിയയിൽ അദ്ദേഹം നടത്തിയ ചില പരാമർശങ്ങൾ ബ്രിട്ടനുമായും യൂറോപ്യൻ യൂണിയനിലെ ചില രാജ്യങ്ങളുമായും തങ്ങളുടെ നയതന്ത്ര ബന്ധങ്ങളെ സാരമായി ബാധിച്ചുവെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

2010ലെ ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ട കേസിലാണ് ആസ്ട്രേലിയൻ പൗരനായ ജൂലിയൻ അസാഞ്ചിനെ വിചാരണക്കായി വിട്ട് കിട്ടണമെന്ന് സ്വീഡൻ ആവശ്യപ്പെടുന്നത്. അമേരിക്കയുടെ നിരവധി സൈനിക, നയതന്ത്ര രഹസ്യങ്ങളും മറ്റ് രാജ്യങ്ങളിൽ നടത്തിയ ചാരപ്പണിയും സംബന്ധിച്ച വിവരങ്ങളാണ് അസാഞ്ചിന്റെ വിക്കിലീക്സ് പുറത്തുവിട്ടിരുന്നത്. അടുത്തിടെ ലൈംഗികാരോപണം സംബന്ധിച്ച കേസിൽ അസാഞ്ചിനെ സ്വീഡൻ കുറ്റവിമുക്തനാക്കിയിരുന്നു.

എന്നാൽ‍ ഈ തീരുമാനത്തിനെതിരെ അസാഞ്ചയുടെ പിന്തുണക്കാർ‍ രംഗത്തെത്തി. എംബസിക്ക് പുറത്ത് ഒത്തുകൂടി പ്രതിഷേധത്തിന് തയ്യാറാവാൻ ഓൺലൈനിൽ‍ ആഹ്വാനം ഉയർ‍ന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed