വ്യോ­­­മസേ­­­നയിൽ പൈ­­­ലറ്റു­­­മാ­­­രു­­­ടെ­­­ കു­­­റവു­­­ണ്ടെ­­­ന്ന് കേ­­­ന്ദ്ര സർ­­ക്കാ­­­ർ


ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയിൽ പൈലറ്റുമാരുടെ കുറവുണ്ടെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര പ്രതിരോധമന്തി നിർമല സീതാരമനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൈലറ്റുമാരുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും അത് നികത്താനാകുന്നതേ ഉള്ളുവെന്നും മന്ത്രി പറഞ്ഞു.

പൈലറ്റ്മാരുടെ എണ്ണക്കുറവ് പരിഹരിക്കാൻ കേന്ദ്രം നടപടിയെടുക്കുമെന്നും നിർമല സീതാരാമൻ അറിയിച്ചു. നിലവിൽ കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുന്നതിലും 82 പൈലറ്റുമാരുടെ കുറവാണ് ഉള്ളത്. 653 പൈലറ്റുമാരാണ് ഇപ്പോൾ ഇന്ത്യൻ വ്യോമസേനയിലുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed