ഡോ​­​ണ​ൾ​­ഡ് ട്രംപ് കിം ജോംഗ് ഉൻ കൂ­ടി­ക്കാ­ഴ്ച ഉടൻ


വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിനെ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ച് കൊണ്ടുള്ള ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്‍റെ സന്ദേശം ദക്ഷിണ കൊറിയ പ്രതിനിധികൾ ട്രംപിന് കൈമാറി. കിമ്മിന്‍റെ ക്ഷണം ട്രംപ് സ്വീകരിക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് സാറാ സാൻഡേഴ്സ് പറഞ്ഞു. ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച മെയ് മാസം നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദക്ഷിണ കൊറിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചുംഗ് ഇയൂയി−യംഗ് പറഞ്ഞു. 

ആണവ, മിസൈൽ‍ പരീക്ഷണങ്ങൾ നിർത്താമെന്ന് കിം ഉറപ്പു നൽ‍കിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ദക്ഷിണ കൊറിയൻ പ്രതിനിധികൾ ഈയാഴ്ചയാദ്യം പ്യോഗ്യാംഗിൽ കിമ്മുമായി ചർച്ച നടത്തിയിരുന്നു. ആണവ നിരായുധീകരണം സംബന്ധിച്ചു അമേരിക്കയുമായി ചർച്ച നടത്തുന്ന അവസരത്തിൽ ആണവ, മിസൈൽ പരീക്ഷണങ്ങൾ നിർത്തിവയ്ക്കാമെന്നു ഉൻ സമ്മതിക്കുകയും ചെയ്തിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed