വ്യോ­മയാ­ന മന്ത്രാ­ലയത്തി­ന്റെ­ ചു­മതല മോ­ദി­ക്ക്


ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വ്യോമയാന മന്ത്രാലയത്തിന്റെ ചുമതല കൂടി. വ്യോമയാന വകുപ്പു മന്ത്രി അശോക് ഗജപതിറാവു രാജിവച്ചതിനെ തുടർന്നാണിത്. ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയും സ്പെഷ്യൽ പാക്കേജും അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് ടി.ഡി.പി അംഗമായ അശോക് ഗജപതി റാവു ഇന്നലെ രാജി സമർപ്പിച്ചത്.

ആന്ധ്രാ വിഷയത്തിൽ പ്രതിഷേധിച്ച് ടി.ഡി.പിയിൽ നിന്നുള്ള രണ്ട് അംഗങ്ങളാണ് ഇന്നലെ കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചത്. സയൻസ് ആൻഡ് ടെക്നോളജി− എർത്ത് സയൻസ് വകുപ്പു സഹമന്ത്രി വൈ എസ് ചൗധരിയാണ് രാജിവച്ച മറ്റൊരാൾ.

വ്യോമയാന മന്ത്രാലയത്തിന്റെ ചുമതല കൂടി പ്രധാനമന്ത്രി ഏറ്റെടുക്കുന്ന വിവരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററിലൂടെ അറിയിച്ചിട്ടുമുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed