കൊ­ക്കോ­ കോ­ള ലഹരി­പാ­നീ­യവും വി­പണി­യി­ലി­റക്കാൻ ഒരു­ങ്ങു­ന്നു­


ന്യൂയോർക്ക് : ബഹുരാഷ്ട്ര ശീതളപാനീയ കന്പനിയായ കൊക്കോ കോള ലഹരി പാനീയവും വിപണിയിലറക്കാൻ ഒരുങ്ങുന്നു. 125 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് കൊക്കൊ കോള ലഹരി പാനീയ നിർമാണ രംഗത്തിറങ്ങുന്നത്. തുടക്കമെന്ന നിലയിൽ ജപ്പാനിലാണ് കൊക്കോ കോളയുടെ കുറഞ്ഞ ലഹരിയുള്ള പാനീയം വിപണിയിലിറക്കുന്നത്.

ജപ്പാനിൽ  നിലവിലുള്ള ചു ഹി എന്നറിയപ്പെടുന്ന പാനീയത്തിന് സമാനമായാണ് കൊക്കോ കോളയുടെ ഉൽപന്നവും വിപണിയിലെത്തുകയെന്ന് കൊക്കോ കോള ജപ്പാൻ പ്രസിഡണ്ട് ജോർജ് ഗർഡുനോ പറഞ്ഞു. ജപ്പാന്റെ പരന്പരാഗത പാനീയമായ ചു ഹിയിൽ ഷോചു എന്നറിയപ്പെടുന്ന മദ്യമാണ് ലഹരിക്കായി ഉപയോഗിക്കുന്നത്. ഇതിനൊപ്പം കാർബൺ ഡൈ ഓക്സൈഡ് കലർത്തിയ വെള്ളം, പഴങ്ങളുടെ ഫ്ളേവറുകൾ തുടങ്ങിയവയൊക്കെയാണ് അടങ്ങിയിരിക്കുന്നത്. ലഹരിക്കായി ഷോചുവിനു പകരം വോഡ്കയും ഉപയോഗിക്കാറുണ്ട്.

കോള പോലെ തന്നെ ടിന്നിലാണ് പാനീയം പുറത്തിറങ്ങുന്നത്. മൂന്നു മുതൽ, ഒന്പത് ശതമാനം വരെ ആൽക്കഹോൾ ആണ് പാനീയത്തിലുണ്ടാവുക. മുന്തിരി, സ്ട്രോബറി, കിവി, പീച്ച് എന്നീ ഫ്ളേവറുകളിലാണ് പാനീയം വിപണിയിലെത്തുന്നത്. കൊക്കോ കോള ലഹരിപാനീയ രംഗത്തേക്കിറങ്ങുന്നത് ആദ്യമായാണെന്നും പതിവ് ഉത്പന്നങ്ങളിൽ നിന്ന് വ്യത്യസ്തമായി പുതിയ സാധ്യതകൾ കണ്ടെത്താനുള്ള ശ്രമമാണ് കന്പനിയുടേതെന്നും ജോർജ് ഗർഡുനോ പറഞ്ഞു.

ജപ്പാനിൽ പുറത്തിറക്കുന്ന പുതിയ ഉൽപന്നം മറ്റു മാർക്കറ്റുകളിലേക്കും എത്തിക്കുമോ എന്ന കാര്യം കന്പനി വ്യക്തമാക്കിയിട്ടില്ല. ഉൽപന്ന വൈവിധ്യവത്കരണത്തിന്റെ ഭാഗമായി 1977ൽ കൊക്കോ കോള വൈൻ നിർമാണ രംഗത്തേക്ക് പ്രവേശിച്ചെങ്കിലും പിന്നീട് അതിൽ നിന്ന് പിന്മാറുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed