റി­സർ­വ് ബാ­ങ്ക് കേ­ന്ദ്രത്തി­നു­ ഇടക്കാ­ല ലാ­ഭവി­ഹി­തമാ­യി­ 10,000 കോ­ടി­ നൽ­കും


മുംബൈ : ഇടക്കാല ഡിവഡന്റായി കേന്ദ്ര സർക്കാരിന് റിസർവ് ബാങ്ക് 10,000 കോടി രൂപ നൽകും. തുക ഈ മാസം തന്നെ കേന്ദ്ര സർക്കാരിന് കൈമാറുമെന്ന് റിസർവ് ബാങ്ക് വൃത്തങ്ങൾ പറഞ്ഞു. 2017 ഡിസംബർ വരെയുള്ള ആറുമാസത്തെ ലാഭ വിഹിതമാണ് നൽകുന്നത്.

നോട്ട് നിരോധനത്തെ തുടർന്ന് കഴിഞ്ഞ സാന്പത്തിക വർഷം റിസർവ് ബാങ്ക് കേന്ദ്രത്തിനു നൽകിയ ഡിവിഡന്റിൽ കാര്യമായ കുറവുണ്ടായിരുന്നു. 80,000 കോടിയോളം വരുന്ന ലാഭവിഹിതം കഴിഞ്ഞ വർഷം 43,000 കോടിയായി കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ലാഭവിഹിതത്തിനു പുറമെ കൂടുതൽ തുക നൽകണമെന്ന് കേന്ദ്രസർക്കാർ ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ഡിവിഡന്റ് തുക അഞ്ചു വർഷത്തെ ഏറ്റവും താഴ്ന്ന തോതിൽ എത്തിയിരുന്നു.

2019ലെ തിരഞ്ഞെടുപ്പിന് മുന്പായി ജനപ്രിയ പരിപാടികൾ നടപ്പാക്കുന്നതിന് പണം കണ്ടെത്തുന്നതിനാണ് കൂടുതൽ തുക ആവശ്യപ്പെടുന്നത്. എന്നാൽ ചോദിച്ച തുക നൽകുന്നതിന് റിസർവ് ബാങ്ക് തയ്യാറായില്ല. ജൂലൈ മുതൽ ജൂൺ വരെയാണ് റിസർവ് ബാങ്കിന്റെ സാന്പത്തിക വർഷം. ഇതിൽ ആദ്യത്തെ ആറ് മാസത്തെ ഇടക്കാല ലാഭവിഹിതമായാണ് 10,000 കോടി നൽകുന്നത്. ജി.എസ്.ടി നടപ്പാക്കിയതോടെ നികുതിയിനത്തിലുള്ള വരുമാനത്തിലും ഇടിവുണ്ടായിരുന്നു. ഇതിനു പുറമെ ഉയരുന്ന ധനക്കമ്മി കേന്ദ്രത്തിന്റെ സാന്പത്തിക സ്ഥിതി വളരെ പരിതാപകരമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed