എസ്.ബി­.ഐ 15 കി­ട്ടാ­ക്കട ആസ്തി­കൾ വി­ൽ­ക്കു­ന്നു­


ന്യൂഡൽഹി : എസ്.ബി.ഐ 15 കിട്ടാക്കട ആസ്തികൾ  വിൽക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ പഞ്ചസാര മില്ലുകളിലൊന്നായ സിംഭോലി ഷുഗേഴ്സ് അടക്കമുള്ള 15 കിട്ടാക്കട ആസ്തികളാണ് േസ്റ്ററ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) വിൽപനയ്ക്കു വച്ചിരിക്കുന്നത്.

ഈ 15 വ്യവസായ സ്ഥാപനങ്ങളിൽ നിന്നായി മൊത്തം 988 കോടി രൂപയുടെ വായ്പയാണ് തിരികെ കിട്ടാനുള്ളത്. ഈ നിഷ്ക്രിയ ആസ്തികൾക്കായി ബാങ്കുകൾ, ആസ്തി പുനഃക്രമീകരണക്കന്പനികൾ, ബാങ്ക് ഇതര ധനസ്ഥാപനങ്ങൾ തുടങ്ങിയവരിൽ നിന്നാണ് എസ്.ബി.ഐ താൽപര്യപത്രം ക്ഷണിച്ചിരിക്കുന്നത്. സിംഭോലി ഷുഗേഴ്സ് മാത്രം 158.57 കോടി രൂപ തിരിച്ചടയ്ക്കാനുണ്ട്.

അതേസമയം കള്ളനോട്ട് തിരിച്ചറിയാനും പിടിച്ചുവെയ്ക്കാനുമുള്ള സംവിധാനം അപര്യാപ്തമാണെന്നതിന് േസ്റ്ററ്റ് ബാങ്ക് ഓഫ് ഇന്ത്യ 40 ലക്ഷം രൂപ പിഴയൊടുക്കണമെന്ന് റിസർവ് ബാങ്ക്.

കള്ളനോട്ട് സംബന്ധിച്ച് റിസർവ് ബാങ്കിന്റെ നിർദേശങ്ങൾ പാലിക്കുന്നില്ലെന്നു പരിശോധനയിൽ കണ്ടെത്തിയ ശേഷം ബാങ്കിന്റെ വിശദീകരണം തേടിയിരുന്നു. അത് തൃപ്തികരമല്ലെന്നു വിലയിരുത്തിയാണു പിഴ ചുമത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed