സി­റി­യയിൽ 30 ദി​­​വ​സ​ത്തെ­ വെ​­​ടി​­​നി​­​ർ​­ത്ത​ലി​ന് യു​­​.എ​ൻ ര​ക്ഷാ​­​സ​മി​­​തി​­​യു​­​ടെ­ അം​ഗീ​­​കാ​­​രം


ഡമാസ്്ക്കസ് : സിറിയയിൽ‍ 30 ദിവസത്തെ വെടിനിർ‍ത്തൽ‍ കരാറിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം. യു.എൻ സുരക്ഷാ കൗൺസിലിലെ 15 അംഗരാജ്യങ്ങളും വെടിനിർ‍ത്തൽ‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. അവശ്യസാധനങ്ങളും മരുന്നുകളും എത്തിക്കുന്നതിനാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള പ്രമേയത്തിന്മേൽ വ്യാഴാഴ്ച നടന്ന വോട്ടെടുപ്പ് പലതവണ തടസപ്പെട്ടിരുന്നു. 

യു.എൻ സുരക്ഷാ കൗൺ‍സിൽ ഏറെ നേരത്തെ അനിശ്ചിതത്വത്തിന് ശേഷമാണ് ‍‍ സിറിയയിൽ‍ വെടിനിർ‍ത്തൽ‍ പ്രമേയത്തിൽ‍ വോട്ടെടുപ്പ് നടത്തിയത്. റഷ്യയും മറ്റ് അംഗരാജ്യങ്ങളും തമ്മിലെ എതിർ‍പ്പാണ് വോട്ടെടുപ്പ് വൈകാനുള്ള കാരണം. വോട്ടെടുപ്പ് വൈകിപ്പിക്കുന്നതിൽ‍ റഷ്യയെ അമേരിക്ക ഉൾ‍പ്പടെയുള്ള അംഗരാജ്യങ്ങൾ‍ കൗൺ‍സിലിൽ‍ കുറ്റപ്പെടുത്തുകയും ചെയ്തു. 

കഴിഞ്ഞ ഒരാഴ്ചക്കിടെ അഞ്ഞൂറിലധികം ആളുകളാണ് സിറിയയുടെ കിഴക്കൻ പ്രവിശ്യയായ ഘൗതയിൽ‍ കൊല്ലപ്പെട്ടത്. ഇതിൽ‍ 123 പേർ‍ കുട്ടികളാണ്. ഇന്നലെ മാത്രം 30 സിവിലിയന്മാരാണ് മരിച്ചത്. വെടിനിർ‍ത്തൽ‍ പ്രമേയം സുരക്ഷാ കൗൺസിലിൽ‍ വോട്ടിനിടുന്ന സമയത്തും ഘൗത പ്രവിശ്യയിൽ‍ ബോംബ് വർ‍ഷിക്കുകയാണെന്ന് സിറിയൻ ഒബ്സർ‍വേറ്ററി ഫോർ‍ ഹ്യൂമൻ റൈറ്റസ് റിപ്പോർ‍ട്ട് ചെയ്തു. ഘൗതയിൽ‍ സിറിയൻ സൈന്യവും റഷ്യൻ പട്ടാളവും സംയുക്തമാണ് പോരാട്ടം നടത്തുന്നത്.

പ്രസിഡണ്ട് ബഷർ അൽ അസദിനെതിരെ പോരാടുന്ന വിമതരുടെ അവസാന ശക്തികേന്ദ്രമായ ഗൂട്ടായിൽ അസാദിനെ പിന്തുണയ്ക്കുന്ന റഷ്യയും ആക്രമണത്തിൽ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ തങ്ങൾക്കു ബോംബിങ്ങിൽ പങ്കില്ലെന്നാണ് റഷ്യ അവകാശപ്പെടുന്നത്. 

നാലുപാടും സിറിയൻ സേന വളഞ്ഞിരിക്കുന്നതിനാൽ ഗൂട്ടായിലെ നാലു ലക്ഷം വരുന്ന ജനങ്ങൾക്കു പുറത്തേക്കു രക്ഷപ്പെടാനാകുന്നില്ല. പരിക്കേറ്റവരെ പുറത്തെത്തിക്കാനും മറ്റു സഹായപ്രവർത്തനങ്ങൾ നടത്താനും ലക്ഷ്യമിട്ടാണ് ഒരു മാസത്തെ വെടിനിർത്തൽ അംഗീകരിച്ചത്. ഗൂട്ടായിലുള്ളത് തീവ്രവാദികളാണെന്നും ഇവരുമായി വെടിനിർത്തൽ വേണ്ടെന്നുമായിരുന്നു റഷ്യയുടെ നിലപാട്.

അതേസമയം വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള പ്രമേയത്തിന് അംഗീകാരം നൽകിയ യു.എൻ രക്ഷാസമിതിയുടെ നടപടിയെ ഐക്യരാഷ്ട്രസഭാ തലവൻ അന്‍റോണിയോ ഗുട്ടെറസ് സ്വാഗതം ചെയ്തു. വെടിനിർത്തൽ എത്രയും വേഗത്തിൽ നടപ്പാക്കാനാകുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും അവശ്യസാധനങ്ങളും മരുന്നുകളും എത്തിക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നും അന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed