കൊളോസിയം ചുവപ്പിച്ച് ഇറ്റലി പാകിസ്ഥാനെതിരെ പ്രതിഷേധിച്ചു
റോം : കൊളോസിയത്തെ ചുവന്ന പ്രകാശത്തിൽ നിറച്ച് ഇറ്റലി പാകിസ്ഥാനോടുള്ള പ്രതിഷേധം രേഖപ്പെടുത്തി. പാകിസ്ഥാനിലെ മതനിന്ദ നിയമത്തിനെതിരെയാണ് പീഡിത ക്രിസ്ത്യാനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊളോസിയത്തെ ചുവന്ന പ്രകാശം കൊണ്ട് അലങ്കരിച്ചത്.
‘എയിഡ് ടു ദ ചർച്ച് ഇൻ നീഡ്’ എന്ന സംഘടനയുടെ ആഭിമുഖ്യത്തിലായിരുന്നു കൊളോസിയത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. മതനിന്ദാ കുറ്റം ആരോപിച്ച് വധശിക്ഷ കാത്ത് കഴിയുന്ന അസിമാ ബീവിയുടെ ഭർത്താവിനെയും മകളെയും കാണാനും സംസാരിക്കാനും നൂറുകണക്കിന് ആളുകളാണ് കൊളോസിയത്തിലെ പരിപാടിയിൽ എത്തിയത്.
2010 മുതൽ തടവിലാണ് അസിയാ ബീവി. അയൽവാസികൾ അവരുപയോഗിക്കുന്ന ഗ്ലാസ്സിൽ നിന്ന് വെള്ളം കുടിക്കാൻ ക്രിസ്ത്യാനിയായ അസിമാവീവിയെ അനുവദിക്കാത്തതിനെതിരെ അസിയാ ബീവി നടത്തിയ പരാമർശമാണ് മതനിന്ദയായി ആരോപിക്കപ്പെട്ടത്.
ആംനസ്റ്റി ഇന്റർനാഷണൽ അടക്കമുള്ള മനുഷ്യാവകാശ സംഘടനകൾ പാകിസ്ഥാനിലെ മതനിന്ദാ നിയമത്തിനെതിരെ രംഗത്തു വന്നിരുന്നു. സ്ഥാപിത താൽപര്യങ്ങൾക്കായി പാകിസ്ഥാൻ നിയമം വളച്ചൊടിക്കുകയാണെന്നും ആരോപണം ഉയർന്നിരുന്നു. മുസ്ലീം ഇതര മതവിശ്വാസങ്ങൾ വച്ചുപുലർത്തുന്നവരെ മതനിന്ദാ നിയമത്തിലൂടെ ഉന്മൂലനം ചെയ്യാനാണ് മതനിന്ദാ നിയമത്തിലൂടെ പാകിസ്ഥാന്റെ ശ്രമമെന്ന് ഇറ്റാലിയൻ ബിഷപ് കോൺഫറൻസ് സെക്രട്ടറി ജനറൽ ആർച്ച് ബിഷപ് നൂൺസിയോ ഗാലന്റിനോ അഭിപ്രായപ്പെട്ടു.
അസിമാ ബീവിയെ രക്ഷിക്കാൻ ശ്രമിച്ച രണ്ട് രാഷ്ട്രീയ പ്രവർത്തകർ കൊല്ലപ്പെട്ടതോടെയാണ് സംഭവം അന്താരാഷ്ട്ര ശ്രദ്ധ നേടിയത്.

