അഭയാ­ർ‍­ത്ഥി­കളെ­ തി­രി­ച്ചയക്കാ­നു­ള്ള തീ­രു­മാ­നത്തി­നെ­തി­രെ­ ഇസ്രയേ­ലിൽ‍ പ്രതി­ഷേ­ധം ശക്തമാ­കു­ന്നു­


ടെൽ അവീവ് : ആഫ്രിക്കൻ‍ അഭയാർ‍ത്ഥികളെ തിരിച്ചയക്കാനുള്ള തീരുമാനത്തിനെതിരെ ഇസ്രയേലിൽ‍ പ്രതിഷേധം ശക്തമാകുന്നു. ടെൽ‍ അവീവിയിൽ‍ ആയിരത്തോളം പ്രതിഷേധക്കാരാണ് സർ‍ക്കാർ‍ നീക്കത്തിനെതിരെ പ്രതിഷേധിക്കാൻ ഒത്തുകൂടിയത്.

ഇക്കഴിഞ്ഞ ഡിസംബറിലാണ് ഇസ്രയേൽ‍ ആഭ്യന്തര മന്ത്രാലയം ആഫ്രിക്കൻ അഭയാർ‍ത്ഥികളെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. മാർ‍ച്ച് മുതൽ‍ തിരിച്ചയക്കൽ‍ നടപടി ആരംഭിക്കാനായിരുന്നു ധാരണ. ഇസ്രയേലിനെതിരെ പ്രവർ‍ത്തിക്കുന്നു എന്നാരോപിച്ചാണ് അഭയാർ‍ത്ഥികളെ പുറത്താക്കാനുള്ള  തീരുമാനം കൈക്കൊണ്ടത്. അഭയാർത്ഥികളിൽ പലരും റുവാണ്ട, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ‍ നിന്നുള്ളവരാണ്. ഇസ്രയേൽ‍ വിടാൻ കൂട്ടാക്കാത്തവർ‍ ജീവിതകാലം മുഴുവനും ജയിലിൽ‍ തന്നെ കഴിയേണ്ടി വരുമെന്നും സർ‍ക്കാർ‍ മുന്നറിയിപ്പ് നൽ‍കിയിട്ടുണ്ട്. നാൽ‍പ്പതിനായിരം പേർ‍ ആഫ്രിക്കൻ‍ അഭയാർ‍ത്ഥികളായി ഇസ്രയേലിൽ‍ ഉണ്ടെന്നാണ് ഔദ്യോഗിക റിപ്പോർട്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed