­­­താ​­​യ്‌​വാ​­​നിൽ ഭൂ​­​ച​ല​ന​ം : നാല് പേ​ർ മ​രി​­​ച്ചു­


തായ്്പേയ് : തായ്‌വാനിൽ അനുഭവപ്പെട്ട ശക്തമായ ഭൂചലനത്തിൽ നാലു പേർ മരിച്ചു. ഇരുനൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ദ്വീപിന്‍റെ കിഴക്കൻ തീരത്തുണ്ടായത്. സംഭവത്തെ തുടർന്ന് രാജ്യത്തിന്‍റെ കിഴക്കൻ തീരനഗരമായ ഹുവാലിയനിൽ ആഡംബര ഹോട്ടൽ നിലംപൊത്തുകയും നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കെട്ടിടങ്ങളിൽ അകപ്പെട്ട നൂറ്റന്പതോളം പേരെ രക്ഷപെടുത്തി.

ഭൂചലനത്തിൽ മറ്റൊരു ഹോട്ടലിനും സാരമായ കേടുപാടുകൾ സംഭവിച്ചതായി തായ്്വാൻ സർക്കാർ അറിയിച്ചു. ഭൂകന്പത്തെ തുടർന്ന് ഹൈവേകളും പാലങ്ങളും അടച്ചു. കഴിഞ്ഞ ഞായറാഴ്ച തായ്‌വാനിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉൾപ്പെടെ തുടർച്ചയായി അഞ്ചോളം ചലനങ്ങൾ അനുഭവപ്പെട്ടിരുന്നു.

1999 സെപ്തംബറിൽ ഇവിടെ നടന്ന 7.6 രേഖപ്പെടുത്തിയ ഭൂകന്പത്തിൽ ഏതാണ്ട് 2400ഓളം പേർ കൊല്ലപ്പെട്ടിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed