600 വർഷമായി മറഞ്ഞുകിടന്ന പെറുവിലെ രാജകീയ ശവകുടീരം കണ്ടെത്തി: ‘ദശാബ്ദത്തിലെ ഏറ്റവും വലിയ പുരാവസ്തു കണ്ടെത്തൽ’


ഷീബ വിജയൻ


'ദശാബ്ദത്തിലെ ഏറ്റവും വലിയ പുരാവസ്തു കണ്ടെത്തൽ' എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിച്ചത്! ലോക പൈതൃകകേന്ദ്രമായ പെറുവിലെ 'ചാൻ ചാന്' മേഖലയിൽ 600 വർഷത്തോളമായി അടഞ്ഞുകിടന്ന അതിപുരാതന ശവകുടീരം! 'ചിമു' സംസ്കാരത്തിന്റെ അറിയപ്പെടാത്ത ലോകത്തേക്കു വെളിച്ചംവീശുന്ന കണ്ടെത്തൽ പുരാവസ്തുഗവേഷകർക്ക് ഉണർവുപകർന്നിരിക്കുകയാണ്.

ഇൻക സാമ്രാജ്യത്തിന്റെ ആധിപത്യത്തിനു മുമ്പ് നിലനിന്നിരുന്ന 'ചിമു' സംസ്കാരത്തിലെ പ്രഭുക്കന്മാർ/രാജകുടുംബാംഗങ്ങൾ എന്നിവർക്കുവേണ്ടിയുണ്ടാക്കിയ ശവകുടീരങ്ങളാണത്. പുരാവസ്തു ഗവേഷകനായ ജോർജ് മെനെസെസിന്റെ നേതൃത്വത്തിൽ നടന്ന ഖനനത്തിലാണ് മൗസോളിയം കണ്ടെത്തിയത്. 38 ആളുകളുടെ അസ്ഥികൂടങ്ങൾ, ലോഹ ആയുധങ്ങൾ, സ്വർണം-ചെമ്പ് കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ, വർണാഭമായ വസ്ത്രങ്ങൾ അടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കളും അടക്കം ചെയ്തിട്ടുണ്ട്. ചിമു സംസ്കാരത്തിലെ ഉന്നതന്മാരെ സംസ്കരിച്ചിരുന്ന രീതി ശാസ്ത്രീയമായി പഠിക്കാൻ കൊള്ളയടിക്കപ്പെടാത്ത കേന്ദ്രം ലഭിക്കുന്നത് ഇതാദ്യമാണ്.

കണ്ടെത്തിയ ശവകുടീരത്തിന്റെ മധ്യഭാഗത്തെ പ്രധാന അറയിലേക്കൊരു ഗോവണിയുണ്ട്. ഇവിടെ കണ്ടെത്തിയ അസ്ഥികൂടത്തിന്റെ തലയോട്ടിയിൽ 'സിന്നബാർ' എന്ന ചുവന്ന രാസവസ്തുവിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആൻഡിയൻ സംസ്കാരങ്ങളുടെ ആചാരപ്രകാരം മരണശേഷവും പ്രിയപ്പെട്ടവരുടെ അസ്ഥികൂടങ്ങൾ മാറ്റി സ്ഥാപിക്കുകയോ ആരാധിക്കുകയോ ചെയ്യുന്ന രീതി നിലനിന്നിരുന്നതിന്റെ തെളിവുകളും ഇവിടെ കാണാം. പ്രധാന അറയ്ക്ക് ഇരുവശത്തുമുള്ള മുറികളിലാണ് മറ്റ് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്.

എഡി 900-നും 1470-നും ഇടയിൽ പെറുവിൽ നിലനിന്നിരുന്ന ചിമു സംസ്കാരം പ്രസിദ്ധമാണ്. ജലസേചന കനാൽ ശൃംഖല നിർമാണത്തിൽ മികച്ച എൻജിനിയറിംഗ് നൈപുണ്യത്തിന് പേരു കേട്ടവരായിരുന്നു. അവരുടെ തലസ്ഥാനമായിരുന്ന ചാൻ ചാനിൽ ഒരുകാലത്ത് 60,000-ത്തോളം ആളുകൾ വസിച്ചിരുന്നു. ഈ കൂറ്റൻ നഗരത്തിന്റെ ഏഴു ശതമാനം ഭാഗം മാത്രമാണ് ഇതുവരെ ഖനനം ചെയ്തു പഠിച്ചിട്ടുള്ളത്. അതിനാൽ തന്നെ, ചിമു സാമ്രാജ്യത്തിന്റെ കൂടുതൽ നിഗൂഢതകൾ തുറന്നുകാട്ടാൻ പുതിയ കണ്ടെത്തലിനു കഴിയുമെന്നാണ് പുരാവസ്തുഗവേഷകരുടെ പ്രതീക്ഷ.

article-image

dsddfdsfdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed