വ്യോ­മപാ­തയിൽ‍ ഉത്തര കൊ­റി­യൻ മി­സൈ­ൽ‍ : വി­മാ­ന യാ­ത്രക്കാർ‍ സാ­ക്ഷ­ി­­കളെ­ന്ന് അമേ­രി­ക്ക


വാഷിംഗ്ടൺ : ഉത്തര കൊറിയ കഴിഞ്ഞ നവംബറിൽ നടത്തിയ ഭൂഖണ്ധാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിന് സാൻഫ്രാൻസിസകോയിൽ നിന്ന് ഹോങ്കോങ്ങിലേക്ക് പോവുകയായിരുന്ന വിമാന യാത്രികർ സാക്ഷികളാണെന്ന് അമേരിക്കൻ േസ്റ്ററ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ. ആരെയും വകവയ്ക്കാതെയുള്ള ഉത്തരകൊറിയൻ പ്രസിഡണ്ട് കിം ജോംഗ് ഉന്നിന്റെ ധാർഷ്ട്യത്തിന് തെളിവാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. 

മിസൈൽ വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കുന്പോൾ 280 നോട്ടിക്കൽ മൈൽ അകലെയായിരുന്നു. അതേസമയം, മറ്റ് ഒന്പത് വിമാനങ്ങൾ ഇതേ മേഖലയിലുണ്ടായിരുന്നുവെന്നു ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചിട്ടുണ്ട്. 

പ്രതിരോധ വകുപ്പിന്റെ കണക്കുകളനുസരിച്ച് 716 വിമാന സർവ്വീസുകളാണ് അതുവഴി കടന്നുപോകേണ്ടിയിരുന്നതെന്ന് ടില്ലേഴ്സൺ പറയുന്നു. അതേസമയം, ഏതു വിമാനയാത്രക്കാരാണ് ഉത്തര കൊറിയൻ മിസൈൽ പരീക്ഷണം ആകാശത്തുവച്ചു കണ്ടതെന്നു വിശദീകരിക്കാൻ ടില്ലേഴ്സൺ തയ്യാറായില്ല. സാഹചര്യങ്ങൾ ഇങ്ങനെയൊക്കെയായിട്ടും അവയൊന്നും വകവയ്ക്കാതെ മിസൈൽ വിക്ഷേപണ പരീക്ഷണം നടത്തിയ ഉത്തരകൊറിയയ്ക്ക് മേൽ ഉപരോധം ശക്തമാക്കണമെന്നും അദ്ദേഹം അമേരിക്കയ്ക്ക് വേണ്ടി സഖ്യരാഷ്ട്രങ്ങളോട് അഭ്യർത്ഥിച്ചു.  

53 മിനിറ്റോളം നീണ്ടുനിന്ന പരീക്ഷണവിക്ഷേപണത്തിൽ ഉത്തരകൊറിയയുടെ ഭൂഖണ്ധാന്തര മിസൈൽ 2500 മൈൽ ഉയരത്തിലെത്തിയ ശേഷമാണ് ജപ്പാന്റെ വടക്ക്പടിഞ്ഞാറൻ തീരത്തിന് 155 മൈൽ അകലെ ലാൻഡ് ചെയ്തതെന്നാണ് വിവരം. ഇത് മറ്റേത് ഉത്തര കൊറിയൻ മിസൈലിന്റേതിലും കൂടിയ ഉയരത്തിലെത്തിയിട്ടുണ്ടെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് പറഞ്ഞിരുന്നു. 

ഏത് സമയത്തും മിസൈൽ വിക്ഷേപിക്കുന്നതിനുള്ള ഉത്തര കൊറിയൻ ശ്രമം യുഎസിലെ എല്ലാ പൗരന്മാർക്കും ഭീഷണിയാണ്. മുന്പും ഉത്തരവാദിത്തത്തോടല്ലാതെ പ്രവർത്തിച്ചിട്ടുള്ളത് കണക്കിലെടുക്കുന്പോൾ മിസൈൽ വിക്ഷേപണങ്ങളെക്കുറിച്ച് അവർ മുന്നറിയിപ്പു നൽകാനുള്ള സാധ്യത കുറവാണെന്നും റെക്സ് ടില്ലേഴ്സൺ പറയുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed