ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ ഭൂചലനത്തിൽ തകർന്ന് വെനസ്വേല; 164 മരണം, ആയിരത്തോളം പേർക്ക് പരിക്ക്


ഷീബ വിജയൻ

കാരക്കാസ്: വെനസ്വേലയിൽ അടുത്തടുത്തായി ഉണ്ടായ രണ്ട് ശക്തമായ ഭൂചലനങ്ങൾ വൻ നാശനഷ്ടം വിതച്ചു. റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളിൽ ഇതുവരെ 164 പേർ മരണപ്പെടുകയും 971-ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അറിയിച്ചു. വെനസ്വേലയുടെ ചരിത്രത്തിൽ ഒരു നൂറ്റാണ്ടിനിടയിലുണ്ടായ ഏറ്റവും ശക്തമായ ഭൂചലനങ്ങളിൽ ഒന്നാണിത്.

ബുധനാഴ്ച വൈകുന്നേരത്തോടെയാണ് രാജ്യത്തെ നടുക്കിയ ഈ ദുരന്തം ഉണ്ടായത്. തലസ്ഥാനമായ കാരക്കാസിന് വടക്കുള്ള തീരദേശ സംസ്ഥാനമായ ല ഗ്വൈറയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായിട്ടുള്ളത്. നിലവിൽ ഈ പ്രദേശത്തെ 'ദുരന്ത ബാധിത മേഖല'യായി പ്രഖ്യാപിച്ചിരിക്കുകയാണ്. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.

article-image

ADESWWSADSAWQA

You might also like

  • Lulu Exchange
  • Straight Forward

Most Viewed