ഫ്ലാറ്റിൽ തീപിടുത്തം: 14 പേരെ രക്ഷപ്പെടുത്തി ബഹ്റൈൻ സിവിൽ ഡിഫൻസ്
പ്രദീപ് പുറവങ്കര
മനാമ: ഹൂറ പ്രദേശത്തെ അപ്പാർട്ട്മെന്റ് കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തിൽ നിന്ന് 14 പേരെ സിവിൽ ഡിഫൻസ് സേന സമയോചിതമായി രക്ഷപ്പെടുത്തി. കെട്ടിടത്തിൽ പടർന്ന തീ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ വിജയകരമായി അണച്ചു.
സംഭവസ്ഥലത്തെത്തിയ നാഷണൽ ആംബുലൻസ് സംഘം പരിക്കേറ്റവർക്കും പുക ശ്വസിച്ചവർക്കും ആവശ്യമായ പ്രഥമശുശ്രൂഷയും അടിയന്തര സഹായങ്ങളും നൽകി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

