ബഹ്‌റൈനിൽ 33 ജഡ്ജിമാരെയും പബ്ലിക് പ്രോസിക്യൂട്ടർമാരെയും നിയമിച്ചു; രാജാവ് ഉത്തരവിറക്കി


പ്രദീപ് പുറവങ്കര

മനാമ: രാജ്യത്തെ വിവിധ കോടതികളിലേക്കും പബ്ലിക് പ്രോസിക്യൂഷനിലേക്കുമായി 33 പുതിയ ജഡ്ജിമാരെയും പബ്ലിക് പ്രോസിക്യൂട്ടർമാരെയും നിയമിച്ചുകൊണ്ട് ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജകീയ ഉത്തരവിറക്കി. നിയമനം ലഭിച്ചവരിൽ 31 പുരുഷന്മാരും രണ്ട് വനിതകളും ഉൾപ്പെടുന്നു. നൂറു അബ്ദുള്ള ശിഹാബ് അഹമ്മദ്, നൂറ ജമാൽ അൽ സയ്യിദ് മുഹമ്മദ് അൽ മുഅല്ല എന്നിവരെയാണ് പബ്ലിക് പ്രോസിക്യൂഷൻ (കാറ്റഗറി ബി) മേധാവികളായി നിയമിച്ച രണ്ട് വനിതകൾ.
ഉത്തരവ് പ്രകാരം ജഡ്ജി വജീഹ് അൽ സയ്യിദ് അഹമ്മദ് അൽ ശൈഖിനെ കാസേഷൻ കോടതി ജഡ്ജിയായും, ജഡ്ജി മഹ്മൂൻ അൽ സയ്യിദ് അബ്ദുൽഹാദി മുഹമ്മദ്, ജഡ്ജി ഹാതിം മുസ്തഫ മുഹമ്മദ് അൽ സയ്യിദ് എന്നിവരെ ഹൈ സിവില് അപ്പീൽ കോടതി പ്രസിഡന്റുമാരായും നിയമിച്ചു.

കൂടാതെ, പബ്ലിക് പ്രോസിക്യൂഷൻ (കാറ്റഗറി എ) മേധാവികൾ, ഹൈ സിവില് കോടതി പ്രസിഡന്റുമാർ തുടങ്ങിയ ഉന്നത നീതിന്യായ പദവികളിലേക്കും നിരവധി ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഖാലിദ് അഹമ്മദ് അബ്ദുള്ള അൽ തമീമി, ജഡ്ജി മുഹമ്മദ് അബ്ദുള്ള മുഹമ്മദ് സ്വാലിഹ്, ജഡ്ജി ഡോ. അലി മുഹമ്മദ് അഹമ്മദ് അൽ ജസാഫ്, അഹമ്മദ് കാമിൽ മുഹമ്മദ് അൽ ഖുറൈശി, മുഹമ്മദ് അലി മുഹമ്മദ് അൽ നുഐമി, ഹസ്സൻ അഹമ്മദ് ഹസ്സൻ അൽ മുഹൈസ, അഹമ്മദ് ജമാൽ സെയ്ഫ് അൽ ഖല്ലാഫ്, ജഡ്ജി ഈസ സാമി അഹമ്മദ് അൽ മനായ്, ഇബ്രാഹിം ഈസ അലി അൽ ബൻജാസിം, ജഡ്ജി ആമിർ അബ്ദുൽ വഹാബ് അൽ ആമിർ അൽ ഹസാനി, ജഡ്ജി നാസർ ഇബ്രാഹിം മുഹമ്മദ് അൽ ബുഐനൈൻ, അബ്ദുള്ള സ്വലാഹ് സേലം അൽ ധവാദി എന്നിവരെയാണ് പബ്ലിക് പ്രോസിക്യൂഷൻ (കാറ്റഗറി എ) മേധാവികളായി നിയമിച്ചത്.

ഹൈ സിവില് കോടതിയിലെ ഡെപ്യൂട്ടി ജഡ്ജിമാർ, പബ്ലിക് പ്രോസിക്യൂഷൻ (കാറ്റഗറി ബി) മേധാവികൾ, ഷരീഅ കോടതി ജഡ്ജിമാർ എന്നിവരുടെയും നിയമനങ്ങൾ ഉത്തരവിലുണ്ട്. നീതിന്യായ വ്യവസ്ഥ ശക്തമാക്കുന്നതിനും കോടതികളുടെയും പ്രോസിക്യൂഷൻ സേവനങ്ങളുടെയും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമുള്ള ബഹ്‌റൈന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ നിയമനങ്ങൾ.

article-image

edfsef

You might also like

  • Lulu Exchange
  • Straight Forward

Most Viewed