പിണറായിയുടെ വിശ്വസ്തന് വയനാട്ടിൽ തുടർച്ച: സ്ഥലംമാറ്റ ഹർജി തള്ളി ആഭ്യന്തര വകുപ്പ് ഉത്തരവ്
ഷീബ വിജയൻ
തിരുവനന്തപുരം: വയനാട്ടിലെ ജനങ്ങൾക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനായി വയനാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഡികെ പൃഥ്വിരാജ് അവിടെത്തന്നെ തുടരണമെന്ന് വ്യക്തമാക്കി ആഭ്യന്തര വകുപ്പ് അദ്ദേഹത്തിന്റെ സ്ഥലംമാറ്റ അപേക്ഷ തള്ളി. വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ സ്വന്തം നാടായ തിരുവനന്തപുരത്തേക്ക് മാറ്റം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നിർദേശപ്രകാരമാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. എൽഡിഎഫ് ഭരണകാലത്ത് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പൃഥ്വിരാജിനെ, മെയ് മാസത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് വയനാട്ടിലേക്ക് മാറ്റിയത്.
adsdfsfdssdf

