വർഗീയ സംഘർഷം: നേപ്പാളിൽ വിവിധയിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു
ഷീബ വിജയൻ
ക്രമസമാധാന നില വഷളായതിനെ തുടർന്ന് നേപ്പാളിലെ മധേഷ് പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ അധികൃതർ കർഫ്യൂ ഏർപ്പെടുത്തി. ഇന്ത്യയോട് അതിർത്തി പങ്കിടുന്ന കോശിയിലെ സുൻസരിയിലുണ്ടായ വർഗീയ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ധനുഷ, സിരഹ എന്നീ ജില്ലകളിലേക്കും കർഫ്യൂ വ്യാപിപ്പിച്ചു. കഴിഞ്ഞ ഞായറാഴ്ച രണ്ട് സമുദായങ്ങളുടെ ആഘോഷങ്ങൾക്കിടയിലുണ്ടായ തർക്കമാണ് പിന്നീട് വലിയ ആക്രമണമായി മാറിയത്. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് നടത്തിയ വെടിവെയ്പിലാണ് ഒരാൾ കൊല്ലപ്പെട്ടതും സുരക്ഷാ ഉദ്യോഗസ്ഥരടക്കം 12 പേർക്ക് പരിക്കേറ്റതും. ബിഹാറുമായി അതിർത്തി പങ്കിടുന്ന ഈ മേഖലയിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് വൻതോതിൽ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്.
sdfdfsdssd

