യുഎസ് വ്യാപാര കരാർ: ലോകസഭയിൽ പീയുഷ് ഗോയലിന്റെ വിശദീകരണം; മോദിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം


ഷീബ വിജയൻ
ഇന്ത്യ-അമേരിക്ക വ്യാപാര കരാർ രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ ലോകസഭയിൽ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടയിലാണ് മന്ത്രി കരാർ വിശദീകരിച്ചത്. കാർഷിക, ക്ഷീര മേഖലകളുടെ താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടാണ് കരാറിൽ ഏർപ്പെട്ടിരിക്കുന്നതെന്നും കയറ്റുമതി രംഗത്തിന് ഇത് വലിയ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

'മെയ്ക്ക് ഇൻ ഇന്ത്യ', 'ഡിസൈൻ ഇൻ ഇന്ത്യ' തുടങ്ങിയ പദ്ധതികളെ ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കാൻ ഈ കരാർ സഹായിക്കും. ഇന്ത്യയ്ക്ക് മേലുള്ള യുഎസ് തീരുവ മറ്റ് രാജ്യങ്ങളെക്കാൾ കുറവാണെന്നും രണ്ട് സാമ്പത്തിക ശക്തികൾ തമ്മിലുള്ള ഈ ബന്ധം കർഷകർക്കും ചെറുകിട വ്യാപാരികൾക്കും ഗുണകരമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, സഭയിൽ പ്രതിപക്ഷം കടുത്ത പ്രതിഷേധമുയർത്തി. 'പിഎം കോംപ്രമൈസ്ഡ്' എന്നെഴുതിയ പോസ്റ്ററുകളുമായി എത്തിയ അംഗങ്ങൾ 'സറണ്ടർ മോദി' എന്ന മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു.

article-image

sadsadsa

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed