സേവ് ബോക്സ് തട്ടിപ്പ്: നടൻ ജയസൂര്യയ്ക്ക് വീണ്ടും ഇ.ഡി സമൻസ്
ഷീബ വിജയൻ
കൊച്ചി: സേവ് ബോക്സ് ഓൺലൈൻ ലേല ആപ്പ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയെ എൻഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റ് (ഇ.ഡി) വീണ്ടും ചോദ്യം ചെയ്യും. ജനുവരി ഏഴിന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. ആപ്പിന്റെ ബ്രാൻഡ് അംബാസഡറായിരുന്ന ജയസൂര്യയ്ക്ക് ലഭിച്ച തുക കുറ്റകൃത്യത്തിലൂടെ സമ്പാദിച്ചതാണെന്ന നിഗമനത്തിലാണ് ഇ.ഡി. കൂടുതൽ അന്വേഷണത്തിന് ശേഷം ഈ തുക കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് അധികൃതർ നീങ്ങിയേക്കും.
ബ്രാൻഡ് അംബാസഡർ എന്നതിനപ്പുറം ഉടമ സ്വാതിഖ് റഹീമുമായി ജയസൂര്യയ്ക്ക് മറ്റ് സാമ്പത്തിക ഇടപാടുകൾ ഉണ്ടോയെന്നും ഇ.ഡി പരിശോധിക്കുന്നുണ്ട്. നേരത്തെ ജയസൂര്യയെയും ഭാര്യ സരിതയെയും ചോദ്യം ചെയ്തിരുന്നു. ലക്ഷങ്ങൾ ലാഭം വാഗ്ദാനം ചെയ്ത് നൂറിലധികം പേരിൽ നിന്ന് കോടികൾ തട്ടിയ കേസിൽ ഉടമ സ്വാതിഖ് റഹീമിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
esfrddefrsrsde
