ഹാദി വധക്കേസ്: പ്രതികൾ ഇന്ത്യയിലേക്ക് കടന്നതായി ബംഗ്ലാദേശ് പോലീസ്; രണ്ട് പേർ പിടിയിലായെന്ന് സൂചന
ഷീബ വിജയൻ
ധാക്ക: ബംഗ്ലാദേശിലെ വിദ്യാർത്ഥി പ്രക്ഷോഭ നേതാവ് ഷരീഫ് ഒസ്മാൻ ഹാദിയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികൾ ഇന്ത്യയിലേക്ക് കടന്നതായി ധാക്ക മെട്രോപോളിറ്റൻ പോലീസ്. കേസിലെ മുഖ്യപ്രതികളായ ഫൈസൽ കരീം മസൂസ്, ആലംഗീർ ഷെയ്ഖ് എന്നിവർ മേഘാലയ അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്നതായാണ് ധാക്ക അഡീഷണൽ കമ്മീഷണർ എസ്.എൻ. നസ്‌റുൾ ഇസ്ലാം അറിയിച്ചത്.
മേഘാലയയിലെ ഹാലുഘട്ട് അതിർത്തി വഴിയാണ് പ്രതികൾ രക്ഷപ്പെട്ടത്. ഇവർക്ക് രാജ്യം വിടാൻ പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. അതിർത്തിയിൽ എത്തിയ പ്രതികളെ 'പുരി' എന്ന് പേരുള്ള ഒരാൾ സ്വീകരിച്ചതായും തുടർന്ന് ടാക്സി മാർഗ്ഗം മേഘാലയയിലെ ടുറാ സിറ്റിയിൽ എത്തിച്ചതായും കമ്മീഷണർ പറഞ്ഞു.
പ്രതികളെ ഇന്ത്യൻ അധികൃതർ കസ്റ്റഡിയിലെടുത്തതായി അനൗദ്യോഗിക വിവരമുണ്ടെന്നും ഇവരെ വിട്ടുകിട്ടുന്നതിനായി ഇന്ത്യൻ അധികൃതരുമായി ആശയവിനിമയം നടത്തിവരികയാണെന്നും ധാക്ക മെട്രോപോളിറ്റൻ പോലീസ് വ്യക്തമാക്കി.
assadads
