ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം ബോർഡ് മുൻ അംഗം വിജയകുമാർ അറസ്റ്റിൽ
ഷീബ വിജയൻ
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം വിജയകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. എ. പത്മകുമാർ അധ്യക്ഷനായ ബോർഡിലെ അംഗമായിരുന്നു അദ്ദേഹം. സ്വർണ്ണപ്പാളികൾ കൈമാറിയതിൽ എല്ലാ അംഗങ്ങൾക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന കോടതി നിരീക്ഷണത്തിന് പിന്നാലെയാണ് അറസ്റ്റ്.
കേസിൽ അന്വേഷണം മുൻ ബോർഡ് അംഗങ്ങളിലേക്ക് നീളാത്തതിനെ ഹൈക്കോടതി നേരത്തെ വിമർശിച്ചിരുന്നു. മുൻകൂർ ജാമ്യത്തിനായുള്ള നീക്കങ്ങൾക്കിടെയാണ് വിജയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ മറ്റൊരു മുൻ അംഗമായ ശങ്കർദാസിനെതിരെയുള്ള അന്വേഷണവും ഊർജ്ജിതമാക്കിയിട്ടുണ്ട്.
SZassqw
