മുഹറഖ് നൈറ്റ്സ് ഫെസ്റ്റിവൽ വേദിയിൽ സന്ദർശനം നടത്തി ബഹ്‌റൈൻ കിരീടാവകാശി


പ്രദീപ് പുറവങ്കര / മനാമ  

മനാമ: ‘സെലിബ്രേറ്റ് ബഹ്റൈൻ’ സീസണിന്റെ ഭാഗമായി അരങ്ങേറുന്ന മുഹറഖ് നൈറ്റ്സ് ഫെസ്റ്റിവലിന്റെ നാലാം പതിപ്പിൽ ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ സന്ദർശനം നടത്തി. ഫെസ്റ്റിവൽ വേദിയിലെത്തിയ അദ്ദേഹം മുഹറഖിന്റെ സമാനതകളില്ലാത്ത ചരിത്രവും സാംസ്‌കാരിക പൈതൃകവും വിളിച്ചോതുന്ന വിവിധ പരിപാടികളും പ്രവർത്തനങ്ങളും നേരിട്ടു വിലയിരുത്തി. രാജ്യത്തിന്റെ തനതായ പാരമ്പര്യം വിളിച്ചോതുന്ന കലാപ്രകടനങ്ങളും പ്രദർശനങ്ങളും സന്ദർശകരെ ആകർഷിക്കുന്നവയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 

article-image

ബഹ്റൈന്റെ ചരിത്രസ്മാരകങ്ങളും പൈതൃക കെട്ടിടങ്ങളും പരമ്പരാഗത മാർക്കറ്റുകളും രാജ്യത്തെ ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണെന്ന് കിരീടാവകാശി ഈ അവസരത്തിൽ വ്യക്തമാക്കി. ഇത്തരം ഉത്സവങ്ങൾ സന്ദർശകർക്ക് രാജ്യത്തിന്റെ യഥാർത്ഥ സാംസ്‌കാരിക അനുഭവം പകർന്നുനൽകാൻ ഏറെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഹറഖിന്റെ സാംസ്‌കാരിക പ്രാധാന്യം ആധുനിക തലമുറയിലേക്കും അന്താരാഷ്ട്ര സഞ്ചാരികളിലേക്കും എത്തിക്കുന്നതിൽ ഇത്തരം വേദികൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം വിലയിരുത്തി.

article-image

sfsdf

You might also like

  • Straight Forward

Most Viewed