ദേശീയപാതകളിൽ ഒരു വർഷത്തിനകം പുതിയ ഇലക്ട്രോണിക് ടോൾ: ഗഡ്കരി
ഷീബ വിജയ൯
ന്യൂഡൽഹി: ദേശീയപാതകളിലൂടെ തടസ്സമില്ലാത്ത യാത്ര സാധ്യമാക്കുന്ന പുതിയ ഇലക്ട്രോണിക് ടോൾ സംവിധാനം ഒരു വർഷത്തിനകം രാജ്യത്തു നടപ്പിലാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ അറിയിച്ചു. നിലവിലുള്ള ടോൾ സംവിധാനം ഒരു വർഷത്തിനകം പൂർണമായി നിർത്തലാക്കുമെന്നും പത്തിടങ്ങളിൽ പുതിയ സംവിധാനം നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടോൾ പിരിവിന്‍റെ പേരിൽ ആരും ഇനി നിങ്ങളെ തടയില്ലെന്നും മന്ത്രി വ്യക്തമാക്കി. നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) വികസിപ്പിച്ചെടുത്ത നാഷണൽ ഇലക്ട്രോണിക് ടോൾ കളക്ഷൻ (NETC) പ്രോഗ്രാമിലൂടെയാണ് യാത്രക്കാർക്ക് ഇലക്‌ട്രോണിക് പേമെന്‍റ് നടത്താൻ കഴിയുന്നത്. വാഹനത്തിൻ്റെ വിൻഡ് സ്ക്രീനിൽ ഘടിപ്പിച്ചിട്ടുള്ള റേഡിയോ ഫ്രീക്വൻസി ഐഡൻ്റിഫിക്കേഷൻ (RFID) അധിഷ്ഠിതമായ ഉപകരണം വഴി ടോൾ പ്ലാസയിൽ വാഹനം നിർത്താതെതന്നെ ഉപയോക്താവിൻ്റെ അക്കൗണ്ടിൽനിന്ന് ടോൾ പേമെൻ്റുകൾ സ്വയമേ നടത്താൻ സാധിക്കും.
zxasasasSA
