അയർലൻഡിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; കാതറിൻ കൊണൊലിക്ക് ചരിത്ര വിജയം
ശാരിക
ഡബ്ലിൻ l അയർലൻഡിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷപാർടികളുടെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥി കാതറിൻ കൊണൊലിക്ക് ചരിത്ര വിജയം. അയർലൻഡ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയാണ് അയർലൻഡിന്റെ പത്താമത് പ്രസിഡണ്ടായി കാതറിൻ തിരഞ്ഞെടുക്കപ്പെട്ടത്. ഗോൾവേ സൗത്തിൽ നിന്നുള്ള പാർലമെൻ്റ് അംഗമായിരുന്നു. പോൾ ചെയ്ത വോട്ടുകളുടെ 63 ശതമാനം വോട്ടും കാതറിൻ സ്വന്തമാക്കി. മധ്യ വലതുപക്ഷ സ്ഥാനാർഥിയായ ഹെതർ ഹംഫ്രിയ്ക്ക് 23 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
നേരത്തെ ലേബർ പാർട്ടി പ്രതിനിധിയായും ഗോൾവേ മേയർ ആയും കാതറിൻ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ഷിൻ ഫൈൻ, ലേബർ പാർടി, സോഷ്യലിസ്റ്റ് പാർടി, വർക്കേഴ്‌സ് പാർടി, സോഷ്യൽ ഡെമോക്രാറ്റ്, കമ്യൂണിസ്റ്റ് പാർടി ഓഫ് അയർലൻഡ്, പീപ്പിൾ ബിഫോർ പ്രോഫിറ്റ് ഉൾപ്പെടെയുള്ള ഇടതുപക്ഷ കക്ഷികളുടെയും ഗ്രീൻ പാർടിയുടേയും പിന്തുണയോടെയാണ് കാതറിൻ മത്സരിച്ചത്.
അയർലൻഡിന്റെ മൂന്നാമത്തെ വനിത പ്രസിഡൻ്റാണ് കാതറിൻ.
്്ി
